Monday, December 31, 2007

zabeel - അവധി ദിനത്തിന്റെ ഓര്‍മ്മയ്ക്ക്


കൃത്യ സമയം കൃത്യമായി എല്ലാവരും പാലിക്കുന്നത് കൊണ്ട്, കൃത്യം പത്തു മണിക്ക് അല്‍‌ഷാബ് കോളനിയില്‍ നിന്നും തുടങ്ങാമെന്ന് പറഞ്ഞ യാത്ര തുടങ്ങിയത് 12 മണിക്ക്. ഭക്ഷണം കൊണ്ട് വരണമെന്ന് തീരുമാനിച്ചതിനാല്‍, കോളനിയില്‍ കോഴിപിടുത്ത മത്സരം നടന്നെന്നോ മറ്റോ ഒക്കെ അസൂയാലുക്കള്‍ പറഞ്ഞ് നടക്കുന്നുണ്ട്. പാര്‍ക്കില്‍ എത്തുമ്പോള്‍ സമയം 1;30, വിശപ്പിന്റെ ദയാദാക്ഷിണ്യമില്ലാത്ത വിളികേട്ടപ്പോള്‍ വന്നവര്‍ വന്നവര്‍ പാത്രങ്ങളുടെ അടപ്പു തുറന്നു.
കോഴിക്കറി - 2 തരം (വെള്ളമുള്ളതും, വെള്ളമില്ലാത്തതും)
ചപ്പാത്തി -ആവശ്യത്തിലേറെ
ഇടിയപ്പം - പാകറ്റ് കണക്കിന് (ഹോം മെയ്ഡ്)
കപ്പ - ഒന്നരമീറ്റര്‍ നീളത്തില്‍ മഴുകൊണ്ട് വെട്ടി പുഴുങ്ങിയത് ഇഷ്ടം പോലെ
പച്ചമുളക്,ഉള്ളി, ഉപ്പിട്ട് ചാലിച്ചത് (കണ്ണിലും മൂക്കിലും എരിപൊരി സഞ്ചാരം വരുന്നതു വരെ തൊട്ടു നക്കാന്‍)
ഉണക്ക മുള്ളന്‍, മീന്‍ വറുത്തത് (ആവശ്യത്തിന്)
തുറക്കാത്ത ഒരു പാത്രം മാത്രം ബാക്കി!! (വൈകീട്ടായപ്പോ അതും തുറക്കപ്പെട്ടു)
അവല്‍ തേങ്ങയും വെല്ലവും ജീരകവും ഏലക്കയും ചേര്‍ത്ത് ചവിട്ടിക്കുഴച്ചത് ( ഒരു ക്വിന്റല്‍)

ഭക്ഷണത്തിനു ശേഷം കളിയായി, ചിരിയായി, തമാശകളായി, നേരം പോയതറിഞ്ഞില്ല. ആര്‍ക്കും പരാതിയില്ല, പരിഭവമില്ല. നിറഞ്ഞ മനസ്സോടെ എല്ലാവരും ഈ അവധി ദിനം ആസ്വദിച്ചു.

അവിടെ നിന്ന് കിട്ടിയ ചില സംസാരിക്കുന്ന ചിത്രങ്ങള്‍!!

ദേ..ഞാന്‍ ഇവന്മാരുടെ കൂടെ പോവ്വാ ട്ടൊ...


യെവന്മാരുടെ കൂടെ ഇനി ഞാന്‍ വരൂല്ല!!...ബാറ്റിങ്ങും ഫീല്‍ഡിങ്ങും എല്ലാം ഞാന്‍ തന്നെ ചെയ്യണം...

ഡാഡൂന്റെ പുതിയ മൊബൈല്‍...ഞങ്ങളുടെയും!!

ആര്‍മി റെഡി!!

തട്ടം പിടിച്ച് വലിക്കല്ലെ...

ഇനി ഞാന്‍ ഉറങ്ങട്ടെ!!

അച്ഛന്‍ വരമ്പത്ത്...ഞാന്‍ കൊമ്പത്ത്!!

ആരുടെ നെറ്റിയിലാ വര കൂടുതല്‍!!

പാഠം ഒന്ന് - ഒരു മയില്‍ കഥ

ഈ അച്ഛനെക്കൊണ്ട് തോറ്റു, ധൈര്യായിട്ട് ഒന്നിങ്ങിറങ്ങെടോ മാഷേ!!

നിലം തൊടാതെയുള്ള ഈ കളി കിടിലം!!

മസില്‍ തൊട്ടു കളിക്കല്ലേ...

സൊറ പറഞ്ഞ് സൊറ പറഞ്ഞ്

ഭക്ഷണ സമയത്ത് ഒരുത്തനും ഫോട്ടോ എടുക്കാനുള്ള സമയമോ ചിന്തയോ ഇല്ലായിരുന്നു... കുറ്റം പറയാന്‍ പറ്റില്ല. അത്രയ്ക്ക് സ്വാദിഷ്ടമായിരുന്നു ഭക്ഷണം. പാത്രം പോലും തിരിച്ചു കിട്ടിയത് ഭാഗ്യം എന്നു കരുതിയവരും ഉണ്ടെന്ന് കേള്‍ക്കുന്നു. തിരക്ക് പിടിച്ച തീറ്റമത്സരത്തിനിടയില്‍ ഫോട്ടോ എടുക്കാതിരുന്നത് ഈ ബ്ലോഗ് സന്ദര്‍ശിച്ചേക്കാവുന്നവരുടെ നാടന്‍ വിഭവങ്ങളോടുള്ള ആസക്തിയും, അവരുടെ മനോനിലയും ഓര്‍ത്തിട്ട് മാത്രമാണെന്നും അണിയറസംസാരം!!

2 comments:

swaram said...

ഭക്ഷണ സമയത്ത് ഒരുത്തനും ഫോട്ടോ എടുക്കാനുള്ള സമയമോ ചിന്തയോ ഇല്ലായിരുന്നു... കുറ്റം പറയാന്‍ പറ്റില്ല. അത്രയ്ക്ക് സ്വാദിഷ്ടമായിരുന്നു ഭക്ഷണം. പാത്രം പോലും തിരിച്ചു കിട്ടിയത് ഭാഗ്യം എന്നു കരുതിയവരും ഉണ്ടെന്ന് കേള്‍ക്കുന്നു. തിരക്ക് പിടിച്ച തീറ്റമത്സരത്തിനിടയില്‍ ഫോട്ടോ എടുക്കാതിരുന്നത് ഈ ബ്ലോഗ് സന്ദര്‍ശിച്ചേക്കാവുന്നവരുടെ നാടന്‍ വിഭവങ്ങളോടുള്ള ആസക്തിയും, അവരുടെ മനോനിലയും ഓര്‍ത്തിട്ട് മാത്രമാണെന്നും അണിയറസംസാരം!!

Vibin said...

ഡാഡുവേട്ടന് ഇനീ ജയ്യിക്കാനായീ യെന്തെങ്കിലും ഒരൂ കളിയുടെ പേരു ആരെങ്കിലും സജെസ്റ്റ് ചെയ്യന്നേ.................അല്ലങ്കില്‍ പാവത്തിനു ഫീല്‍ ചെയ്യൂം.......
ഇനി കാവിലെ പാട്ടു മത്സരത്തിനു കാ‍ണം യ്യെന്നു പറഞു പൊയിട്ടുണ്ട് പാ‍വം ............